ന്യൂഡൽഹി :സംസ്ഥാനങ്ങൾക്കുള്ള വാക്‌സീൻ വിതരണം പ്രധാനമായും നാല് കാര്യങ്ങൾ പരിഗണിച്ചായിരിക്കമെന്ന് കേന്ദ്രം.
ജനസംഖ്യ,രോഗബാധയുടെ തോത്, കുത്തിവയ്പ്പിലെ പുരോഗതി, വാക്‌സീൻ ഉപയോഗത്തിലെ കാര്യക്ഷമത എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും വാക്സിൻ വിതരണം എന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. എന്നാൽ വാക്‌സീൻ നഷ്ടപ്പെട്ടവർക്ക് കുറയുമെന്നും
ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ മാർഗരേഖയിൽ പറയുന്നു. സർക്കാർ-സ്വകാര്യ കുത്തിവയ്പ്പുകളിൽ രജിസ്ട്രേഷനുള്ള സൗകര്യം ഉണ്ടാകും. നേരത്തെ 45 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമായിരുന്നു ഈ സൗകര്യം. അതിനായുള്ള നടപടിക്രമങ്ങൾ സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിക്കണം.
ഏതു ജീവിത സാഹചര്യത്തിലുള്ള പൗരനും സൗജന്യ വാക്‌സീന് അർഹനാണ്. ഓരോ ഘട്ടത്തിലും സംസ്ഥാനങ്ങൾക്ക് എത്ര വീതം വാക്സീൻ നൽകുമെന്ന് മുൻകൂട്ടി അറിയിച്ചിരിക്കും. ഈ രീതിയിൽ തന്നെ ജില്ലകൾക്ക് കൈമാറുമ്പോൾ സംസ്ഥാനങ്ങൾ പാലിക്കണം. വാക്‌സീൻ രജിസ്ട്രേഷന് കൂടുതൽ സൗകര്യമൊരുക്കാൻ പൊതു സേവന കേന്ദ്രങ്ങളും,കോൾ സെൻററുകളും പ്രയോജനപ്പെടുത്തണം തുടങ്ങിയ നിർദ്ദേശങ്ങളും കേന്ദ്രം സംസ്ഥാന സർക്കാരുകൾക്ക് നൽകിയിട്ടുണ്ട്.