Spread the love

ന്യൂഡൽഹി :രാജ്യത്ത് വാക്സിൻ ക്ഷാമം രൂക്ഷമായതോടെ വിദേശത്തുനിന്ന് നേരിട്ട് കോവിഡ് വാക്സിൻ വാങ്ങാനുള്ള സംസ്ഥാനങ്ങളുടെ നീക്കത്തിന് അതൃപ്തി അറിയിച്ച് കേന്ദ്രം. വിദേശ കമ്പനികളുമായി നേരിട്ടുള്ള ഇടപാടിനു കേന്ദ്ര അനുമതി ആവശ്യമാണ്. സാങ്കേതിക തടസ്സങ്ങൾ സ്ഥിതി വഷളാക്കുകയാണ്.

വാക്‌സിൻ വിദേശ ടെൻഡറിനുള്ള സംസ്ഥാനങ്ങളുടെ നീക്കത്തിൽ അതൃപ്തി അറിയിച്ച് കേന്ദ്രം

10 സംസ്ഥാനങ്ങളാണ് വിദേശ ടെൻഡർ ആലോചിക്കുന്നത്. നിലവിൽ കേന്ദ്രവും സംസ്ഥാനങ്ങളും പരസ്പരം പഴിചാരുന്ന സാഹചര്യമാണ് രാജ്യത്ത്. കേന്ദ്രത്തിൽ നിന്നോ കമ്പനികളിൽ നിന്നോ നേരിട്ട് വേണ്ടത്ര വാക്സിൻ ലഭിക്കുന്നില്ലെന്ന പരാതിയുമായി പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ രംഗത്തെത്തിയിരുന്നു. സംസ്ഥാനങ്ങളുടെ ഈ നീക്കത്തിനു പിന്നാലെ ഓരോ സംസ്ഥാനവും സ്വന്തം നിലയിൽ മുന്നോട്ടു പോയാൽ അത് രാജ്യത്തിൻറെ സൽപ്പേരിന് ക്ഷീണം ഉണ്ടാക്കുമെന്ന പ്രതികരണവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ രംഗത്തെത്തിയിരുന്നു.

ആത്മവിശ്വാസം കൈവിടാതെ കേന്ദ്രം

ഈ വർഷം തന്നെ ഇന്ത്യയിൽ മുഴുവൻ ജനങ്ങൾക്കും വാക്സിൻ ലഭ്യമാക്കാം എന്ന പ്രതീക്ഷയിലാണ് ആരോഗ്യമന്ത്രാലയം.
ഡിസംബറിനുള്ളിൽ 216 കോടി ഡോസ് വാക്സിനാണ് കണക്കിലുള്ളത്. നിലവിൽ അനുമതിയുള്ള 3 വാക്സിനുകളിൽനിന്ന് 145 കോടി ഡോസും, പുതുതായി അനുമതിക്കായി കാത്തിരിക്കുന്ന 5 കമ്പനികളിൽനിന്ന് 71 കോടി ഡോസും ലഭിക്കും. ഇതിനുപുറമേ ഫൈസൽ, ജോൺസൺ ആൻഡ് ജോൺസൺ, മേഡോണ തുടങ്ങിയ വാക്‌സിനുകൾ കൂടി ലഭ്യമായാൽ ക്ഷാമം പരിഹരിക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Leave a Reply