
രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്ന് കേന്ദ്രസർക്കാർ. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാരിന്റെ നിർദ്ദേശം. എല്ലാ സംസ്ഥാനങ്ങളും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കേന്ദ്രം നിർദ്ദേശത്തിൽ പറയുന്നു. സാമൂഹിക അകലം പാലിക്കണമെന്നും മാസ്‌ക് കൃത്യമായി ധരിക്കണമെന്നും സാനിറ്റൈസർ ഉപയോഗിക്കണമെന്നും നിർദ്ദേശമുണ്ട്.