Spread the love
മൾട്ടി ലെയർ നെറ്റ് വർക്ക് മാർക്കറ്റിംങ്ങിന് കേന്ദ്രത്തിന്റെ പൂട്ട്

ന്യൂഡൽഹി: മൾട്ടി ലെയർ നെറ്റ്വർക്ക് മാർക്കറ്റിങ് വിലക്കി കേന്ദ്ര സർക്കാർ ഉത്തരവ്. നേരിട്ടുള്ള വിൽപനയുടെ (ഡയറക്ട് സെല്ലിങ്) മറവിൽ ആളുകളെ കണ്ണിചേർത്ത് വിവിധ തട്ടുകളിലാക്കി പ്രവർത്തിക്കുന്ന രീതിയാണ് വിലക്കിയത്. നീതിപൂർവകമല്ലാത്ത വ്യാപാര രീതിയാണ് ഡയറക്ട് സെല്ലിങ്ങിലുളളതെന്ന് കേന്ദ്ര ഉപഭോക്തൃ -ഭക്ഷ്യ വിതരണ മന്ത്രാലയത്തിലെ ജോയൻറ് സെക്രട്ടറി അനുപമ മിശ്ര പറഞ്ഞു. പ്രൈസ് ചിറ്റ്സ് ആൻഡ് മണി സർക്കുലേഷൻ സ്കീം നിരോധന നിയമത്തിന്റെ രണ്ടാം വകുപ്പിൽ വരുന്ന മണിചെയിൻ പദ്ധതികൾക്കും കേന്ദ്രം നിരോധനം ഏർപ്പെടുത്തി.
ഇങ്ങനെയാണ് ആളുകളെ പുതുതായി ചേർക്കുന്നതിനനുസരിച്ച് പണം ലഭിക്കുന്ന
പിരമിഡ് മാതൃകയാണിത്.

ആദ്യം ചേരുന്നവർ മുകൾതട്ടിലും പിന്നീട് ചേരുന്നവർ താഴെ തട്ടിലുമായി വീണ്ടും ആളുകളെ ചേർത്തുകൊണ്ടിരിക്കുന്ന മൾട്ടി ലെയേഡ് (മൾട്ടി ലെവൽ) നെറ്റ് വർക്ക് ആണ് പിരമിഡ് സ്കീം എന്ന് പുതിയ വിജ്ഞാപനത്തി പറയുന്നു. കേരളത്തിൽ സജീവമായ മിക്കവിദേശ, ഇന്ത്യൻ മൾട്ടി ലെവൽ മാർക്കറ്റിങ് കമ്പനികളും പ്രവർത്തിക്കുന്നത് ഇങ്ങനെയാണ്.

പുതിയ വിജ്ഞാപനപ്രകാരം ഡയറക്ട് സെല്ലിങ്ങിന് കേന്ദ്രം പുതിയ നിർവ്വചനവും കൊണ്ടു വന്നു. ഒരു സ്ഥാപനമോ കമ്പനിയോ നേരിട്ടുള്ള വിൽപനക്കാരിലൂടെ തങ്ങളുടെ ഉൽപന്നങ്ങളും സേവനങ്ങളും നൽകുന്നതാണ് ഡയറക്ട് സെല്ലിങ്. ഈ കമ്പനികളെ നിയന്ത്രിക്കാനുള്ള ചട്ടങ്ങ ളും കേന്ദ്രം പുറത്തിറക്കി. ഇത്തരം കമ്പനികൾക്ക് ഇന്ത്യയിൽ ഒരു ഓഫിസ് എങ്കിലും ഉണ്ടാകണം. തങ്ങളുടെ എല്ലാ വിൽപ നക്കാർക്കും തിരിച്ചറിയൽ കാർഡ് നൽകണം.

കമ്പനി സെക്രട്ടറി വിൽപന ക്കാരുമായി രേഖാമൂലം കരാറി ലേർപ്പെടണം. വിൽപനക്കാരുടെ ചരക്കുകൾക്കും സേവനങ്ങൾക്കും കമ്പനി സെക്രട്ടറി ആയിരിക്കും ഉത്തരവാദിയെന്നും കേന്ദ്രം വ്യക്തമാക്കുന്നു. പുതിയ വിജ്ഞാപനത്തിലെ ചട്ടങ്ങൾ നടപ്പാക്കുകയും അവ കമ്പനികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് സംസ്ഥാന സർക്കാറുകളാണെന്നും കേന്ദ്രം വ്യക്തമാക്കി.

Leave a Reply