ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഊർജ്ജപ്രതിസന്ധി തുടരുകയാണ്. ഉത്തർപ്രദേശിൽ ഗ്രാമീണമേഖലയിൽ ഒന്പത് മണിക്കുറാണ് ലോഡ്ഷെട്ടിംഗ്. എട്ടിലധികം ഉത്തരേന്ത്യസംസ്ഥാനങ്ങളിൽ ലോഡ്ഷെഡ്ജിങ് പതിവായി. ഊർജ്ജ നിലയങ്ങളിലേക്ക് കൽക്കരി കൂടുതൽ എത്തിച്ച് ഉൽപാദനം കൂട്ടാനുള്ള നടപടികൾ ഊർജ്ജിതമാക്കുകയാണ് കേന്ദ്രം. കൽക്കരി വാഗണുകളുടെ എണ്ണം 537യായി ഉയർത്തിയെന്ന് റെയിൽവേ വ്യക്തമാക്കി. കൽക്കരി വാഗണുകളുടെ ഗതാഗതം വേഗത്തിലാക്കാൻ യാത്ര ട്രെയിനുകൾക്കുള്ള നിയന്ത്രണം ഈ മാസം 25 വരെ തുടരും. പ്രതിദിനം 1.85 ലക്ഷം ടൺ കൽക്കരിനൽകുമെന്ന് സെൻട്രൽ കോൾഫീൾഡ് ലിമിറ്റഡ് പറയുന്നത്. ഇത് 2.20 ലക്ഷം ടണാക്കി ഉയർത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും കമ്പനി വ്യക്തമാക്കി. ചൂടുകൂടിയതിന് പിന്നാലെ വൈദ്യുതി ഉപഭോഗം വർധിച്ചത് നിലവിലെ പ്രതിസന്ധിക്ക് പ്രധാനഘടകമാണ്.