Spread the love
ആധാറിൽ കൂടുതൽ ‘പണി’യുമായി കേന്ദ്രം; രജിസ്റ്റർ ചെയ്ത് പത്തു വർഷം പൂർത്തിയായാൽ വിവരങ്ങൾ പുതുക്കണം

ആധാർ പുതുക്കാൻ കേന്ദ്രനിർദ്ദേശം. രജിസ്റ്റർ ചെയ്ത് പത്തു വർഷം പൂർത്തിയായാൽ വിവരങ്ങൾ പുതുക്കണം. കൂടുതൽ രേഖകൾ നൽകണമെന്നും കേന്ദ്രത്തിന്റെ മാർഗ നിർദേശം. ഇതിനായി തിരിച്ചറിയൽ, മേൽവിലാസ രേഖകളും, ഫോൺനമ്പറും നൽകണം. വിവരങ്ങളിൽ മാറ്റം ഇല്ലെങ്കിൽ പോലും അതാത് സമയത്തെ രേഖകൾ നൽകാമെന്നും കേന്ദ്രം വ്യക്തമാക്കി. ഓൺലൈൻ പോർട്ടലിലൂടെയും, ആധാർ കേന്ദ്രങ്ങളിലൂടെയും വിവരങ്ങൾ പുതുക്കാം. ആധാർ കാർഡ് ഉപയോഗിച്ചുള്ള തട്ടിപ്പ് വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ നിർദ്ദേശം. നേരത്തെ വിവരങ്ങൾ പുതുക്കണമെന്ന് നിർദ്ദേശിച്ചിരുന്നെങ്കിലും നിർബന്ധമാക്കിയിരുന്നില്ല.

ഐറിസ്, വിരലടയാളം, ഫോട്ടോഗ്രാഫുകൾ എന്നിവയുടെ സഹായത്തോടെയാണ് ആധാർ രജിസ്റ്റർ ചെയ്യുന്നത്. അതേസമയം, പലയിടത്തും ആധാർ നിർബന്ധമാണ് ഇപ്പോൾ. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന്, തിരിച്ചറിയൽ/സർട്ടിഫിക്കേഷനിലെ അസൗകര്യങ്ങൾ ഒഴിവാക്കാൻ വ്യക്തികൾ അവരുടെ ആധാർ ഡാറ്റ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്.

Leave a Reply