Spread the love


വൈറസ് വ്യാപനത്തിൽ കേരളത്തിന് കേന്ദ്രത്തിൻറെ മുന്നറിയിപ്പ്.


ന്യൂഡൽഹി :വൈറസ് വ്യാപനത്തിൽ കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്രം.കുറഞ്ഞ മരണ നിരക്കിൽ തൽക്കാലം ആശ്വസിക്കാമെങ്കിലും കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യം പുതിയ വൈറസ് വകഭേദം രൂപപ്പെടുന്നതിന് കാരണമായേക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.വൈറസ് വ്യാപനം എത്ര വേഗത്തിലാണ് എന്നതിൻറെ സൂചികയായ ആർ വാല്യു( റീ പ്രൊഡക്ഷൻ നമ്പർ) സംസ്ഥാനത്ത് 1.2 ആണ്. ആർ വാല്യൂ ഒന്നിന് മുകളിലാലാകുന്നത് വ്യാപിക്കുന്നതിന്റെ സൂചനയാണ്.വൈറസ് വൈകുന്നത് വഴി പുതിയ വകഭേദങ്ങൾ രൂപപ്പെടാൻ സാധ്യതയേറെ. സമീപ മേഖലകളിലേക്കും വൈറസ് വ്യാപിക്കാമെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
നിലവിലെ കേരളത്തിലെ സാഹചര്യത്തിൽ കോവിഡ് വ്യാപനം അതിവേഗത്തിൽ സാധ്യമാവാമെന്നും നീതിആയോഗ് അംഗം ഡോ. വി. കെ. പോൾ വ്യക്തമാക്കി.കേരളത്തിനു പുറമേ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ആശങ്ക നൽകുന്ന സാഹചര്യത്തിൽ രണ്ടാം തരംഗം ഇനിയും അവസാനിച്ചിട്ടില്ലെന്നും,വീഴ്ച പാടില്ലെന്നും ഡോ. പോൾ പറഞ്ഞു.രാജ്യത്ത് ഏതാനും ആഴ്ച കുറഞ്ഞു നിന്ന ആർ വാല്യുവിൽ നേടിയ വർധന കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയിരുന്നു.നാല് ആഴ്ച ആയി പുതിയ കേസുകളുടെ എണ്ണം വർധിക്കുന്ന രാജ്യത്തെ 22 ജില്ലകളിൽ ഏഴും കേരളത്തിലാണ്.ആലപ്പുഴ,കോട്ടയം,മലപ്പുറം, തൃശൂർ, വയനാട്,എറണാകുളം, പത്തനംതിട്ട. കോവിഡ് സ്ഥിരീകരണനിരക്കിലും കേരളത്തിലെ ജില്ലകൾ ആശങ്കപ്പെടുത്തുന്നു.കഴിഞ്ഞ ആഴ്ച 10% കൂടുതൽ സ്ഥിരീകരണ നിരക്ക് രേഖപ്പെടുത്തിയ രാജ്യത്തെ 54 ജില്ലകളിൽ 10 എണ്ണം കേരളത്തിലാണ്.പുതിയ കോവിഡ് കേസുകളുടെ എണ്ണത്തിൽ തുടർച്ചയായി വർധന രേഖപ്പെടുത്തുന്ന ജില്ലകൾ ഏറ്റവും കൂടുതൽ കേരളത്തിലാണെന്നും ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

Leave a Reply