Spread the love

മൂന്നാം തരംഗം നേരിടാൻ മുന്നൊരുക്കങ്ങളുമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ.

ന്യൂഡൽഹി : മൂന്നാം കോവിഡ് തരംഗമെന്ന ആശങ്ക നിലനിൽക്കെ മരുന്നുകൾ സംഭരിച്ചു കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുന്നൊരുക്കങ്ങൾ തുടങ്ങി. രണ്ടാം തരംഗത്തിൽ ഏറ്റവുമധികം വേണ്ടിവന്ന റെംഡിസിവിർ, ഫാവിപിരാവിർ തുടങ്ങിയ ആൻറി വൈറൽ മരുന്നുകളും പാരസെറ്റാമോൾ, വൈറ്റമിൻ,ആൻറിബയോട്ടിക് തുടങ്ങിയവയും അധികമായി ഉത്പാദിപ്പിക്കാൻ മരുന്ന് കമ്പനികൾക്ക് നിർദേശം നൽകി.50 ലക്ഷം റെംഡിസിവിർ ഇഞ്ചക്ഷന് കേന്ദ്രസർക്കാർ തന്നെ ഓർഡർ നൽകിയതായാണ് സൂചന. ഫാർമസ്യുറ്റിക്കൽസ് മന്ത്രാലയം മരുന്നുകമ്പനികളുടെ പ്രത്യേക യോഗം വിളിച്ചു.അതിനിടെ, കോവിഡ് പരിചരണത്തിന് ഏറ്റവുമധികം ഉപയോഗിക്കുന്ന ചില മെഡിക്കൽ ഉപകരണങ്ങൾക്ക് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻപിപിഎ )വില കുറച്ചു. 2600 രൂപ വിലയുണ്ടായിരുന്ന ഓക്സീമീറ്ററിന് 1950 രൂപയായി കുറച്ചു.ബിപി ഉപകരണത്തിന് 3,500 രൂപയിൽനിന്ന് 1,375 രൂപയായും ഗ്ലൂക്കോമീറ്ററിന് 1,590 രൂപയിൽനിന്ന് 675 രൂപയായും തെർമോമീറ്ററിന് 270 രൂപയിൽ നിന്ന് 249 രൂപയായും കുറയും.എന്നാൽ, ബ്രാൻഡുകൾക്ക് അനുസരിച്ച് വിലയിൽ മാറ്റം വരുമെന്നും എൻപിപിഎ അറിയിച്ചു.കോവിഡ് പ്രതിരോധംമെച്ചപ്പെടുത്താൻ വർഷാവസാനത്തോടെ ബൂസ്റ്റർ ഡോസ് വേണ്ടിവരുമെന്ന് എയിംസ് ഡയറക്ടർ ഡോ.രൺദീപ് വ്യക്തമാക്കി. കുട്ടികൾക്ക്‌ സെപ്റ്റംബറോടെ വാക്സീൻ നൽകി തുടങ്ങാനകുമെന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply