Spread the love

ഗള്‍ഫ് നാടുകളില്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തിയ വിമാന കമ്പനികളുടെ നടപടിയില്‍ ഇടപെടാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തു. വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ഇടപെടാന്‍ സാധിക്കില്ലെന്ന് മറുപടി നല്‍കിയത്. അവധിക്കാലത്തെ യാത്രാതിരക്കും വിമാന ഇന്ധന വിലയിലെ വര്‍ധനയും ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം ആവശ്യം നിരസിച്ചത്. ഓണം സീസണ്‍ അടുത്തിരിക്കെ അവധിയില്‍ പ്രവാസികള്‍ കൂട്ടമായി കേരളത്തിലേക്ക് വരാനിരിക്കെയാണ് വിമാന ടിക്കറ്റ് നിരക്കില്‍ വിമാന കമ്പനികള്‍ വന്‍ വര്‍ധന വരുത്തിയത്.

ഈ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ദിവസം കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ചിരുന്നു. നിരക്ക് വര്‍ധനയ്ക്ക് കടിഞ്ഞാണിടുന്നതിനൊപ്പം ഓഗസ്റ്റ് 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ യു എ ഇയില്‍നിന്നു പ്രത്യേക ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചിരുന്നു. കുതിച്ചുയരുന്ന ടിക്കറ്റ് നിരക്ക് കാരണം പ്രവാസികളായ നിരവധി പ്രേര്‍ക്ക് കേരളത്തിലേക്കുള്ള യാത്ര മാറ്റുവെയ്‌ക്കേണ്ടി വന്നിരിക്കുകയാണെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Leave a Reply