രാജ്യവിരുദ്ധ ഉള്ളടക്കത്തെ തുടര്‍ന്ന് ഒരു വാര്‍ത്ത വെബ്‌സൈറ്റ് ഉള്‍പ്പെടെ 22 യൂട്യൂബ് ചാനലുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. വിലക്കിയവയില്‍ 18 എണ്ണം ഇന്ത്യ കേന്ദ്രീകരിച്ചും മൂന്നെണ്ണം പാകിസ്ഥാന്‍ കേന്ദ്രീകരിച്ചും പ്രവര്‍ത്തിക്കുന്നവയുമാണ്. വിദേശ ബന്ധം എന്നിവയെ ബാധിക്കുന്ന വിവരങ്ങളാണ് ഈ ചാനലുകള്‍ വഴി പ്രചരിപ്പിച്ചതെന്ന് വാര്‍ത്തവിതരണ പ്രക്ഷേപണ മന്ത്രാലയം വ്യക്തമാക്കി. എആര്‍പി ന്യൂസ്, എഒപി ന്യൂസ്, എല്‍ഡിസി ന്യൂസ്, സര്‍ക്കാരി ബാബു, എസ്എസ് സോണ്‍ ഹിന്ദി, സ്മാര്‍ട്ട് ന്യൂസ്, ന്യൂസ് 23, കിസാന്‍ ടോക് തുടങ്ങി 22 യൂട്യൂബ് ചാനലിനാണ് വിലക്ക് വീണത്. ഇന്ത്യന്‍ സൈന്യം, ജമ്മുകാശ്മീര്‍ എന്നിവയടക്കമുള്ള വിഷയങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതായി കണ്ടെത്തി.