
രാജ്യതലസ്ഥാനത്തെ സുപ്രധാന പാതയായ രാജ്പഥിന്റെ പേര് കര്‍ത്തവ്യപഥ് എന്ന് പുനര്‍നാമകരണം ചെയ്ത് കേന്ദ്രസര്‍ക്കാര്‍. നേതാജി പ്രതിമ മുതല്‍ രാഷ്ട്രപതി ഭവന്‍ വരെയുള്ള വഴിയുടെ പേരാണ് മാറ്റിയത്. ബ്രിട്ടിഷ് ഭരണാധികാരി ആയിരുന്ന ജോര്‍ജ് അഞ്ചാമന്‍ രാജാവിനോടുള്ള ബഹുമാന സൂചകമായാണ് കിങ്‌സ് വേ അഥവാ രാജ്പഥ് എന്ന് പേര് ഉപയോഗിച്ചിരുന്നത്. പേരിലെ കൊളോണിയല്‍ സ്വാധീനം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കര്‍ത്തവ്യപഥ് എന്ന പേര് നല്‍കിയത്.നാവികസേനയുടെ ബ്രിട്ടീഷ് കാലത്തുള്ള പതാക മാറ്റിയിരുന്നു. ബ്രീട്ടീഷ് ഭരണക്കാലവുമായുള്ള ബന്ധം പൂര്‍ണ്ണമായും അവസാനിപ്പിച്ച് ഇന്ത്യന്‍ നാവികസേനയ്ക്ക് പുതിയ പതാക നിലവില്‍ വന്നത്.