കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരുവനന്തപുരത്തെത്തി.വിമാനത്താവളത്തിന് പുറത്ത് തടിച്ചു കൂടിയ ബിജെപി പ്രവര്‍ത്തകരെ അമിത് ഷാ തുറന്ന വാഹനത്തിലെത്തി അഭിവാദ്യം ചെയ്തു. കോവളം ലീലാ റാവിസ് ഹോട്ടലിലെത്തിയ അമിത് ഷായെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചു.കോവളത്ത് നടക്കുന്ന ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരുടെ സതേൺ സോണൽ കൗൺസിൽ യോഗത്തില്‍ പങ്കെടുക്കാന്‍ ആണ് അദ്ദേഹം എത്തിയിരിക്കുന്നത്.നാളെ രാവിലെ 10.30ന് കോവളത്ത് നടക്കുന്ന ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ യോഗത്തിന് ശേഷം വൈകുന്നേരം മൂന്ന് മണിക്ക് കഴക്കൂട്ടത്ത് വെച്ച് നടക്കുന്ന പട്ടികജാതി സമ്മേളനത്തെ അമിത് ഷാ അഭിസംബോധന ചെയ്യും.