Spread the love
മലപ്പുറത്തെ അഞ്ചാം പനി: കേന്ദ്ര സംഘം ഇന്ന് രോഗബാധിത മേഖലകൾ സന്ദർശിക്കും

മലപ്പുറത്തെ അഞ്ചാംപനി വ്യാപനം വിലയിരുത്താൻ കേന്ദ്ര സംഘം ഇന്ന് ജില്ലയിലെത്തും.മൂന്നു പേരടങ്ങിയ ഡോക്ടർമാരുടെ സംഘം ഡിഎംഒയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം രോഗബാധിത സ്ഥലങ്ങളിൽ എത്തും.ഇതുവരെ 140 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ല. തിരൂർ മലപ്പുറം വിദ്യാഭ്യാസ ഉപജില്ലകളിലെ വിദ്യാർഥികൾക്ക് മാസ്ക് ധരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.പ്രതിരോധ കുത്തിവയ്പു കുറഞ്ഞ സ്ഥലങ്ങളിലാണ് അഞ്ചാം പനി കൂടുതലായി റിപ്പോർട്ട് ചെയ്തത്.

Leave a Reply