ഡൽഹി: അടുത്ത മാസത്തോടെ മുഴുവൻ തീവണ്ടി സർവീസുകളും തുടങ്ങാനൊരുങ്ങി റെയിൽവേ. കോവിടിന്റെ മൂന്നാം തരംഗം ഉടനില്ലെങ്കിലാണ് ഇതെന്ന് റെയിൽവേ അറിയിച്ചു. ചില റെയിൽവേ സോണുകൾ ഒക്ടോബർ ആദ്യവാരത്തിൽ തന്നെ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. 80 ശതമാനത്തോളം തീവണ്ടികളും ഇപ്പോൾ ഓടുന്നുണ്ട്. ഇവയെല്ലാം പ്രത്യേക വണ്ടികളായതിനാൽ നിരക്ക് കൂടുതലാണ്. പുതിയ ടൈംടേബിൾ വരുന്നതോടെ നിരക്ക് കോവിഡിന് മുമ്പുള്ള നിലയിലേക്ക് കുറയും.
മധ്യറെയിൽവേയും ഇതിന്റെ നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ആകെയുള്ള 101 വണ്ടികളിൽ 88 എണ്ണവും ഇപ്പോൾ ഓടുന്നുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ മറ്റുള്ളവയും ഓടിത്തുടങ്ങും എന്ന് റെയിൽവേ പറഞ്ഞു.
യാത്രക്കാരുടെ എണ്ണത്തിലും വലിയ വർധനവാണ് ഉണ്ടായതു . ടിക്കറ്റ് ബുക്കിംഗ് പഴയ നിലയിലേക്ക് എത്തുന്നു. 11 ലക്ഷം പേരാണ് ഐ.ആർ.സി.ടി.സി. വഴി ഓൺലൈനിൽ റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. കോവിഡിന് മുമ്പ് ഒരു ദിവസം ഐ.ആർ.സി.ടി.സി. വഴി 14 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ശരാശരി വിറ്റിരുന്നത്.
കോവിഡ് മൂലം ടിക്കറ്റ് വിൽപ്പന കുറഞ്ഞതിനാൽ കഴിഞ്ഞ സാമ്പത്തികവർഷം 32,769 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. പാസഞ്ചർ ട്രെയിനുകളിൽ ചിലത് എക്സ്‌പ്രസ് ട്രെയിനുകളാക്കുക, കൂടുതൽപേരെ തീവണ്ടി യാത്രയിലേക്ക് ആകർഷിക്കുന്നതിന് പ്രത്യേക
ഓഫറുകൾ നൽകുക തുടങ്ങി നഷ്ടം കുറയ്ക്കാനുള്ള പദ്ധതിജികൾ റെയിൽവേ ആലോചിക്കുന്നു.
സംസ്ഥാനത്തെ കോവിഡ് സ്ഥിതിയും യാത്രക്കാരുടെ എണ്ണവും പരിഗണിച്ചു പാസഞ്ചർ ട്രെയിനുകൾ ഓടിക്കുക. കേരള സർക്കാർ റെയിൽവേ ഉന്നതോദ്യാഗസ്ഥരുമായി ബുധനാഴ്ച ചർച്ച നടത്തും. ആവശ്യത്തിന് പാസഞ്ചർ തീവണ്ടികളില്ലാത്തത് കേരളത്തിൽ കാര്യമായി ബാധിച്ചിട്ടുണ്ട്. പാസഞ്ചർ ട്രെയിനുകൾ കൂടുതൽ ഓടിക്കാൻ അതാതു സംസ്ഥാനങ്ങളുടെ അനുമതി റയിൽവയ്ക്കു ആവശ്യമാണ്.