Spread the love
മങ്കി പോക്‌സ്; മുൻകരുതൽ നടപടികള്‍ ശക്തമാക്കാൻ നിർദേശം നല്‍കി കേന്ദ്ര സർക്കാർ

മങ്കി പോക്‌സ് പടരുന്നതിന് മുൻകരുതൽ നടപടികള്‍ ശക്തമാക്കാൻ നിർദേശം നല്‍കി കേന്ദ്ര സർക്കാർ. എല്ലാ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും യാത്രക്കാരെ ആരോഗ്യപരിശോധനയ്ക്ക് വിധേയരാക്കണമെന്ന് നിർദേശം നൽകി. വിമാനത്താവളങ്ങളിലെ ഇമിഗ്രേഷൻ വിഭാഗങ്ങൾക്കും ഇത് സംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രോഗ വ്യാപനം നിയന്ത്രിക്കുന്നതിന് സംസ്ഥാന ഭരണകൂടങ്ങളും ഇമിഗ്രേഷന്‍, വിമാനത്താവളം, തുറമുഖം എന്നീ വിഭാഗങ്ങളും തമ്മില്‍ കാര്യക്ഷമമായ ഏകോപനം ആവശ്യമാണെന്ന് മന്ത്രാലയം നിർദേശിച്ചു. രാജ്യത്ത് രണ്ടാമത്തെ മങ്കി പോക്സ് കേസും കേരളത്തിൽ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ മാര്‍ഗനിർദേശം നൽകിയിരിക്കുന്നത്.

Leave a Reply