കെ-ടെറ്റ് പരീക്ഷാ വിജയികളുടെ യോഗ്യത സര്‍ട്ടിഫിക്കറ്റ് പരിശോധന 2021 നവംബര്‍ എട്ട് മുതല്‍ നവംബര്‍ 15 വരെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. അര്‍ഹരായവര്‍ കെ.ടെറ്റ് പരീക്ഷയുടെ ഹാള്‍ ടിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ പകര്‍പ്പ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം പരിശോധനയ്ക്ക് ഹാജരാകണം.
ഒബിസി കാറ്റഗറിയില്‍ മാര്‍ക്കിന് ഇളവുള്ളവര്‍ കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്/ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. BEd, DEIEd എന്നിവയുടെ അസല്‍/പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ അത് ലഭ്യമായതിന് ശേഷം സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തിയാല്‍ മതിയെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.