തിരുവനന്തപുരം, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ഗവ. ചെയിൻ സർവെ സ്‌കൂളുകളിൽ നടത്തുന്ന മൂന്നു മാസത്തെ ചെയിൻ സർവെ (ലോവർ) ക്ലാസിലേക്ക് നിലവിലുള്ള ഒഴിവുകളിൽ അഡ്മിഷന് അപേക്ഷ ക്ഷണിക്കുന്നു.
യോഗ്യരായ അപേക്ഷകർ ബന്ധപ്പെട്ട രേഖകളുടെ പകർപ്പ് സഹിതം ഡിസംബർ 31ന് മുൻപായി തിരുവനന്തപുരത്ത് വഴുതക്കാട്ടുള്ള സർവെ ഡയറക്ടർ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ സർവെ വകുപ്പിന്റെ വെബ് സൈറ്റിലോ സർവെ ഡയറക്ടറേറ്റിലോ 0471-2337810 എന്ന നമ്പറിലോ ലഭിക്കും.