മലപ്പുറം തിരൂരില്‍ കാലിൽ ചങ്ങലകളുമായി ദുരൂഹ സാഹചര്യത്തില്‍ തമിഴ് യുവാവ്. യുവാവിന്റെ കാലില്‍ ചങ്ങല എങ്ങനെ വന്നു എന്നതിനെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.രാവിലെ ഏഴ് മണിയോടെ തിരുനാവായ – എടക്കുളം റോഡില്‍ നാട്ടുകാരാണ് യുവാവിനെ ആദ്യം കണ്ടത്. ടീ ഷര്‍ട്ടും പാന്റും ധരിച്ച യുവാവിന്റെ രണ്ട് കാലുകളിലും ചങ്ങലകളുണ്ടായിരുന്നു. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത വിധം വിധത്തിൽ അവശനായിരുന്നു യുവാവ്. ഉടന്‍ നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിച്ചു.മാനസിക അസ്വാസ്ഥ്യമുണ്ടെന്നാണ് സൂചന. പഴനിയെന്നാണ് യുവാവ് പേര് പറയുന്നത്. മറ്റ് കാര്യങ്ങളൊന്നും പറയുന്നില്ല. ഇയാള്‍ തിരുനാവായയില്‍ എത്തിയത് എങ്ങനെയന്നതില്‍ ദുരൂഹത തുടരുകയാണ്.