Spread the love

കൊച്ചി :സ്വകാര്യ ചാനൽ പരിപാടിയിൽ സഹായം തേടിയവരോട് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈന്റെ മോശമായ പെരുമാറ്റം വിവാദത്തിൽ.

Abuse

സ്ത്രീധനപീഡനം ചർച്ചയാകുന്ന സാഹചര്യത്തിൽ,വനിതാ കമ്മീഷൻറെ സഹായം തേടിയുള്ള ചാനൽ പരിപാടിക്കിടെയാണ് അധ്യക്ഷതയിൽ നിന്ന് ഇരയെ അപഹസിക്കുന്ന കമൻറ് ഉണ്ടായത്. ചാനൽ പരിപാടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ അധ്യക്ഷക്കെതിരെ വൻ പ്രതിഷേധം ഉയരുകയായിരുന്നു. ഭരണപക്ഷ അനുകൂലികൾ പോലും ജോസഫിൻറെ പെരുമാറ്റത്തിനെതിരെ വിമർശനവുമായി രംഗത്തെത്തി.സ്വകാര്യ ചാനൽ പരിപാടി നടത്തിയ ചർച്ചയിൽ ഭർത്താവിൽനിന്ന് മർദനം ഏൽക്കുന്നു എന്ന പരാതിയുമായി വിളിച്ച എറണാകുളം സ്വദേശിനി ലിബിനയോടുള്ള സംഭാഷണത്തിനിടെ ‘ഭർത്താവ് തല്ലുന്നത് പോലീസിൽ അറിയിച്ചില്ലേ ‘എന്ന ചോദ്യത്തിന് ഇല്ലെന്ന് ലിബിന മറുപടി നൽകിയപ്പോൾ ‘എന്നാൽ പിന്നെ അനുഭവിച്ചോ ‘എന്ന പ്രതികരണമാണ് അധ്യക്ഷതയിൽ നിന്നുണ്ടായത്.

പരാതിക്കാരി ചെയ്തത് വിഡ്ഢിത്തമാണെന്നും,ഒരിക്കൽ പിരിഞ്ഞ ശേഷംവീണ്ടും ഒത്തുതീർപ്പിലെത്തുകയും ഭർത്താവുമായി ഒരുമിച്ച് താമസിക്കുകയും ചെയ്തതിലൂടെ ഒരു കുട്ടി കൂടി ഉണ്ടായില്ലേ എന്നും അധ്യക്ഷ ചോദിക്കുന്നു. ഇരയുടെ രഹസ്യമായി സൂക്ഷിക്കേണ്ട വ്യക്തി വിവരങ്ങൾ വെളിപ്പെടുത്താൻ അധ്യക്ഷ ആവശ്യപ്പെട്ടതും വിമർശനത്തിന് വഴിതെളിച്ചിരിക്കുകയാണ്. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ വനിതാ കമ്മീഷനെതിരെ പ്രതിഷേധ ശക്തമാവുകയാണ്.അതേസമയം, പരാതിപ്പെട്ട സ്ത്രീയോട് മോശമായി പെരുമാറിയിട്ടില്ല എന്നാണ് ജോസഫൈന്റെ നിലപാട്.താനും ഒരു സാധാരണ സ്ത്രീയാണ്,പോലീസിൽ പരാതി കൊടുക്കൂ എന്നാണ് പറഞ്ഞത്. അല്ലാതെ മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും ജോസഫൈൻ മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply