Spread the love
ശക്തമായ മഴക്ക് സാധ്യത

കേരളത്തിലെ നാല് ജില്ലകളില്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പി​ന്റെ മുന്നറിയിപ്പ്.
ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ബം​ഗാ​ള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ‘അസാനി’ ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായുള്ള മഴയാണിത്.

ഈ ജില്ലകളില്‍ അതിശക്തമായ ഒറ്റപ്പെട്ട മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറിനുള്ളില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ പെയ്തേക്കാം. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ ഇടിയോട് കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേ​ഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.

അതി തീവ്രചുഴലിക്കാറ്റായ ‘അസാനി’ ഇപ്പോള്‍ മധ്യ പടിഞ്ഞാറന്‍ ബം​ഗാള്‍ ഉള്‍ക്കടലിലാണ്. മെയ് 10 വരെ വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച്‌ വടക്കന്‍ ആന്ധ്രാപ്രദേശ്, ഒഡീഷ തീരത്തിന് സമീപത്തെത്തി കാറ്റിന് ശക്തി കുറയാനാണ് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Leave a Reply