Spread the love

തിരുവനന്തപുരം: ലക്ഷദ്വീപിനടുത്ത് അറബിക്കടലിൽ ന്യൂനമർദ്ദം രൂപം കൊള്ളുന്നത് ഫലമായി ഇന്നുമുതൽ കേരളത്തിൽ കനത്ത മഴയ്ക്കും, കാറ്റിനും,കടലേറ്റത്തിനും സാധ്യത .കോട്ടയം,ഇടുക്കി,എറണാകുളം ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, എന്നിവിടങ്ങളിൽ ഇന്ന് യെല്ലോ അലർട്ടും നാളെ മുതൽ തൃശ്ശൂർ, എറണാകുളം,ഇടുക്കി, കോട്ടയം,ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, ജില്ലകളിലും മറ്റന്നാൾ തൃശ്ശൂർ,എറണാകുളം, ഇടുക്കി,കോട്ടയം, ആലപ്പുഴ,പത്തനംതിട്ട, ജില്ലകളിൽ അതി ശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.

Chance of heavy rain in Kerala

കൂടാതെ മത്സ്യതൊഴിലാളികൾ കടലിൽ മത്സ്യബന്ധനത്തിന് പോകരുത് എന്ന നിർദ്ദേശവുമുണ്ട്.നാളെ പുലർച്ചയോടെ തെക്കുകിഴക്കൻ അറബി കടലിൽ ന്യൂനമർദ്ദം രൂപംകൊള്ളുകയും മറ്റന്നാൾ അത് അതിതീവ്രമായി മറുകയും 16 ന് വീണ്ടും ശക്തി പ്രാപിച്ച് ടൗട്ടെ ചുഴലികാറ്റായി മാറുകയും ചെയ്യും.

തീരക്കടലിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിലാണ് കാറ്റിന് സാധ്യത. വെള്ളപ്പൊക്കം, കടൽക്ഷോഭം, മണ്ണിടിച്ചിൽ സാധ്യതയുളള ഇടങ്ങളിൽ നിന്നും ജനങ്ങളെ മാറ്റിപാർപ്പിക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി. ആഴക്കടൽ മത്സ്യബന്ധനത്തിന് പോയവർ എത്രയും വേഗം സുരക്ഷിതമായി തിരിച്ചെത്താനും നിർദ്ദേശിച്ചിട്ടുണ്ട്.

കെഎസ്ഇബി കൺട്രോൾ റൂം നമ്പർ :1912

ജില്ലാ ദുരന്തനിവാരണ അതോറിറ്റി കൺട്രോൾറൂം :1077

Leave a Reply