Spread the love
സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. വർധിച്ച സൂര്യതാപത്തിന്റെ ഫലമായുണ്ടായ അന്തരീക്ഷ മാറ്റങ്ങങ്ങൾ മൂലം കൂടുതൽ ഈർപ്പം കലർന്ന മേഘങ്ങൾ കരയിലേക്ക് എത്തുന്നതിനാലാണ് കനത്ത മഴ പ്രതീക്ഷിക്കുന്നത്. ഇന്ന് രാത്രിയോടെ മഴ കനക്കാനും സാധ്യതയുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയും മഴയ്ക്ക് കാരണമാകും. കേരളാ തീരത്ത് നിലവിൽ മത്സ്യബന്ധനത്തിന് വിലക്കില്ല.

Leave a Reply