തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. നാളെ മഴ കൂടുതല്‍ തീവ്രമാകാനുള്ള സാധ്യതയുണ്ട്. വ്യാഴാഴ്ച വരെ മഴ തുടരും. ഷോളയാര്‍ (തൃശൂര്‍), പൊന്‍മുടി, കുണ്ടള, കല്ലര്‍കുട്ടി, ലോവര്‍ പെരിയാര്‍ (ഇടുക്കി) എന്നി അണക്കെട്ടുകളിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.