തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . തെക്ക് കിഴക്കൻ അറബികടലിലും സമീപത്തുള്ള മധ്യ കിഴക്കൻ അറബികടലിലുമായി സ്ഥിതി ചെയ്തിരുന്ന ന്യൂനമർദം ശക്തി പ്രാപിച്ച് മധ്യ കിഴക്കൻ അറബികടലിൽ സ്ഥിതി ചെയ്യുകയാണ്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ട്. സംസ്ഥാനത്തെ ഏഴ് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ആനയിറങ്ങല്‍, പൊന്‍മുടി, കുണ്ടള, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍പെരിയാര്‍ (ഇടുക്കി), പെരിങ്ങല്‍കുത്ത് അണക്കെട്ടുകളിലാണ് റെഡ് അലര്‍ട്ട്.