Spread the love

റിയാദ്: സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. റിയാദിലെയും കിഴക്കൻ മേഖലകളിലെയും ചില ഭാഗങ്ങളിൽ മഴയുണ്ടാകും. ഇടത്തരം മുതൽ ശക്തമായ ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്നും വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്.

ജിസാൻ, അസീർ, അൽ-ബാഹ മേഖലകളുടെ ചില ഭാഗങ്ങളിലും മക്കയുടെ ചില ഭാഗങ്ങളിലും മഴ പെയ്യും. തബൂക്ക്, മദീന, നജ്റാൻ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ ഇടിമിന്നലും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
തബൂക്ക്, മദീന മേഖലകളുടെ ചില ഭാഗങ്ങളിലും നജ്റാൻ മേഖലയുടെ ചില ഭാഗങ്ങളിലും ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലുണ്ടാകും. കിഴക്കൻ, റിയാദ് മേഖലകളിൽ മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ട്.

മക്കയിൽ 42 ഡിഗ്രിയിലും മദീന, ബുറൈദ, അൽ അഹ്സ എന്നിവിടങ്ങളിൽ 46 ഡിഗ്രിയിലും റിയാദിലും ദമാമിലും 45 ഡിഗ്രിയിലും താപനില എത്തിയേക്കും. ഹഫർ അൽ-ബാത്തിൻ 47 ഡിഗ്രിയിൽ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തുമെന്നും ജിദ്ദയിൽ 38 ഡിഗ്രി സെൽഷ്യസിലും അബഹയിൽ 26 ഡിഗ്രി സെൽഷ്യസിലും എത്തുമെന്നും നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Leave a Reply