തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം മിതമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ന്യുനമർദ്ദം തെക്ക് കിഴക്കൻ രാജസ്ഥാനു മുകളിൽ സ്ഥിതി ചെയ്യുന്നു. അടുത്ത 2 ദിവസത്തിനുള്ളിൽ തെക്ക് പടിഞ്ഞാറൻ രാജസ്ഥാനു മുകളിലേക്കു നീങ്ങാൻ സാധ്യതയുണ്ട്. മധ്യ കിഴക്കൻ ആൻഡമാൻ കടലിനും വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.