Spread the love

തിരുവനന്തപുരം∙ കനത്ത ചൂടിന് ആശ്വാസമായി മഴ പെയ്തേക്കുമെന്നു വിവരം. സംസ്ഥാനത്തെ രണ്ടു ജില്ലകളിൽ ഇന്നും നാളെയും നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറഞ്ഞു. ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് ഇന്നും നാളെയും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

അതേസമയം, പാലക്കാട്, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും കോട്ടയം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും തൃശൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. സാധാരണയേക്കാൾ 2 – 3 ഡിഗ്രി സെൽഷ്യസ് കൂടുതലാകുമെന്നാണു റിപ്പോർട്ട്.

Leave a Reply