Spread the love
ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരള- ലക്ഷദ്വീപ് തീരങ്ങളിൽ ഒക്ടോബർ 14 വരെ മത്സ്യബന്ധനം പാടില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നാളെ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിലും ഒക്ടോബർ 14ന് 55 കിലോമീറ്റർ വരെ വേഗതയിലും കാറ്റിന് സാധ്യതയുണ്ട്. ഒക്ടോബർ 15, 16 തിയതികളിൽ ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിലും കാറ്റ് വീശും.

ഇന്ന് തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും നാളെ തെക്ക് കിഴക്കൻ അറബിക്കടലിലും തെക്കൻ ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഒക്ടോബർ 14ന് കന്യാകുമാരി തീരത്തും മാലിദ്വീപ് തീരത്തും ഗൾഫ് ഓഫ് മാന്നാർ തീരത്തും ഒക്ടോബർ 15ന് തെക്ക് കിഴക്കൻ അറബിക്കടലിലും തെക്ക് പടിഞ്ഞാറൻ ഗൾഫ് ഓഫ് മാന്നാർ തീരത്തും മാലിദ്വീപ് തീരത്തും കന്യാകുമാരി തീരത്തും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Leave a Reply