Spread the love

അറബിക്കടലിൽ നിന്നും അന്തരീക്ഷ ഒഴുക്ക് ബംഗാൾ ഉൾക്കടൽ ഭാഗത്തേക്ക് അതിവേഗം നിങ്ങുന്നതിനാൽ കേരളം ഈ ദിവസങ്ങളിൽ മേഘാവ്യതമായിരിക്കും. വെയിലും മൂടിക്കെട്ടലും ഇടവിട്ട് ഉണ്ടാകും. ലക്ഷദ്വീപ് മുതൽ കേരളതീരം വരെ സംവഹനത്തോത് കുറവാണെങ്കിലും,
മേഘങ്ങളെ നീക്കുന്ന കാറ്റിന് അൽപ്പം വേഗം കുറയുകയും പകൽ സൂര്യതാപമേറ്റ സംവഹന മേഘം കരയിൽ എത്തുകയും ചെയ്യുന്നതോടെ ജില്ലകളുടെ മുഴുവൻ ഭാഗങ്ങളിലും ലഭിക്കില്ലെങ്കിലും ,എല്ലാ ജില്ലകൾക്കും കുറേ ഭാഗങ്ങളിലെങ്കിലും വൈകുന്നേരത്തോടെ ഇടിയോട് കൂടി മഴ ഉണ്ടാവും.

Leave a Reply