തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത നാല് ദിവസം ഇടിമിന്നലോട് കൂടി മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
തുലാവർഷത്തോടൊപ്പം, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതചുഴി ശക്തി പ്രാപിച്ച് ന്യൂനമർദ്ദമായി മാറിയതുമാണ് മഴയ്ക്ക് കാരണം. ഒക്ടോബർ മാസത്തിൽ രൂപപ്പെടുന്ന അഞ്ചാമത്തെ ന്യൂന മർദ്ദമാണിത്.
ന്യൂനമർദ്ദത്തിന്റെ പ്രഭാവത്താൽ തെക്കൻ കേരളത്തിൽ കൂടുതൽ മഴ കിട്ടും. മലയോര പ്രദേശങ്ങളിലും കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. മൂന്ന് മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.