Spread the love
വ്യാപക മഴയ്ക്ക് സാധ്യത; ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ശനിയാഴ്ച വരെ ശക്തമായ മഴ തുടരാനാണ് സാധ്യത. തുലാവർഷം എത്തിയതിനു പിന്നാലെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാത ചുഴിയാണ് മഴ ശക്തമാകാൻ കാരണം. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചക്രവാത ചുഴി വരും മണിക്കൂറുകളിൽ ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇന്ന് കാസർഗോഡ്, കണ്ണൂർ, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടാണ്. കിഴക്കൻ കാറ്റ് ശക്തിപ്പെട്ടതിനാൽ അടുത്ത അഞ്ച് ദിവസം പരക്കെ മഴയും ഇടിമിന്നലും ഉണ്ടാകും. പൊന്മുടി, കുണ്ടള, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ (ഇടുക്കി), ഷോളയാര്‍, പെരിങ്ങല്‍കുത്ത് (തൃശൂര്‍) മൂഴിയാർ എന്നീ കെഎസ്ഇബി അണക്കെട്ടുകളിൽ റെഡ് അലര്‍ട്ട് നിലനിൽക്കുന്നുണ്ട്

Leave a Reply