സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കണ്ണൂർ ബാവലി പുഴയിൽ ജലനിരപ്പ് ഉയർന്നു . കൊട്ടിയൂരിൽ ഉരുൾ പൊട്ടിയതാകാം ബാവലി പുഴയിലെ ജല നിരപ്പ് ഉയരാൻ കാരണം.
ചാലിയാർ പുഴയിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. കൂടരഞ്ഞി ഉറുമി പുഴയിൽ പെട്ട 5പേരെ രക്ഷപ്പെടുത്തി. ഇവർ സ്ഥലം കാണാൻ പാറപ്പുറത്തെത്തിയ നേരത്താണ് മലവെള്ള പാച്ചിൽ ഉണ്ടായത്. ഇവിടെ കുടുങ്ങി പോയ ഇവരെ പൊലീസും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി. ശേഷം ഇവരുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തി ഒപ്പം വിട്ടു.