ചണ്ഡീഗഡ് അന്താരാഷ്ട്ര വിമാനത്താവളത്തിന് ഭഗത് സിംഗിന്റെ പേരിടാന്‍ തീരുമാനം. ഭഗവന്ത് മാനിന്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ‘ചണ്ഡീഗഢിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഷഹീദ് ഭഗത് സിംഗിന്റെ പേര് നല്‍കാന്‍ പഞ്ചാബും ഹരിയാനയും തീരുമാനിച്ചു. ഈ വിഷയത്തില്‍ ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയുമായി ഇന്ന് ചര്‍ച്ച നടത്തി’, ഭഗവന്ത് മാന്‍ ഹിന്ദിയില്‍ ട്വിറ്ററില്‍ കുറിച്ചു. പഞ്ചാബ്, ഹരിയാന സര്‍ക്കാരുകള്‍ സംയുക്തമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമെടുത്തത്. തീരുമാനം നടപ്പാകുന്നതോടെ ചണ്ഡീഗഡ് വിമാനത്താവളം ഷഹീദ് ഭഗത് സിംഗ് എയര്‍പോര്‍ട്ട് എന്നറിയപ്പെടും.