Spread the love

ചെന്നൈ ∙ ചന്ദ്രയാൻ 2 ദൗത്യത്തിന്റെ ഓർബിറ്ററും ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ലാൻഡർ മൊഡ്യളും തമ്മിൽ ആശയവിനിമയ ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞതായി ഐഎസ്ആർഒ. ചന്ദ്രയാൻ 3 ദൗത്യത്തിലെ ലാൻഡർ അയയ്ക്കുന്ന സന്ദേശങ്ങളും പരിശോധനാ ഫലങ്ങളും ഓർബിറ്റർ വഴിയായിരിക്കും കൺട്രോൾ സെന്ററിലെത്തുക. ഇതു പോലെ ലാൻഡറിലേക്ക് അയയ്ക്കുന്ന സന്ദേശങ്ങൾ കൈമാറുന്നതിലും ഓർബിറ്ററിനു നിർണായക പങ്കുണ്ട്. രണ്ടാം ദൗത്യത്തിന്റെ ഓർബിറ്റർ മൂന്നാം ദൗത്യത്തിലും വിജയകരമായി ഉപയോഗിക്കാൻ സാധിക്കുന്നതും നേട്ടമാണ്. മൂന്നാം ദൗത്യത്തിനൊപ്പം ഓർബിറ്ററില്ല.
ലാൻഡർ മൊഡ്യൂളിലുള്ള ക്യാമറ പകർത്തിയ ചന്ദ്രന്റെ കൂടുതൽ ചിത്രങ്ങൾ ഇന്നു രാവിലെ ഐഎസ്ആർഒ പുറത്തു വിട്ടിരുന്നു. പാറകളോ ആഴത്തിലുള്ള ഗർത്തങ്ങളോ ഇല്ലാതെ സുരക്ഷിതമായ ലാൻഡിങ് ഉറപ്പാക്കാൻ സഹായിക്കുന്ന ലാൻഡർ ഹസാർഡ് ഡിറ്റക്ഷൻ ആൻഡ് അവോയിഡൻസ് ക്യാമറ (എൽഎച്ച്‌ഡിഎസി) പകർത്തിയ ചിത്രങ്ങളാണു പുറത്തു വന്നത്.

Leave a Reply