Spread the love

സമൂഹ മാധ്യമങ്ങളിൽ താരങ്ങൾക്കെതിരെ വ്യക്തിപരമായി പോലും മോശം കമന്റുകൾ വരുന്നത് വളരെ നോർമൽ ആയി മാറികഴിഞ്ഞിരിക്കുന്നു. സെലിബ്രിറ്റികൾ ഇതിൽ പ്രതികരിക്കില്ലെന്നുള്ള ആത്മവിശ്വാസവും സ്വന്തം പിരിമുറുക്കങ്ങൾ തീർക്കാനുള്ള വഴി എന്ന നിലയ്ക്കുമാണ് പലരും ഇത്തരം അതിരുകടന്ന അധിക്ഷേപങ്ങൾ സിനിമാ താരങ്ങൾ അടക്കമുള്ളവർക്ക് എതിരെ അഴിച്ചു വിടുന്നത്. എന്തായാലും ഇത്തരത്തിൽ തന്റെ കഴിവിനെ അടച്ചാക്ഷേപിച്ച് സ്ഥിരമായി ഫേസ്ബുക്കിൽ പോസ്റ്റ് ഇടുന്ന ആൾ കഥ പറയാനായി തന്നെ സമീപിച്ച കാര്യവും താൻ കയ്യോടെ പിടികൂടി ആ വ്യക്തിയോട് പ്രതികരിച്ച വിധവും പറയുകയാണ് സലിം കുമാറിന്റെ മകനും നടനുമായ ചന്തു സലിം കുമാർ.

‘എന്നെ കുറിച്ച് മോശം പോസ്റ്റ് ഇടുന്ന ഒരാൾ ഒരിക്കൽ എന്നോട് തന്നെ കഥ പറയാൻ വന്നു. ഇയാളെ എനിക്ക് മനസിൽ ആയത് എങ്ങനെ എന്ന് വെച്ചാൽ ഇയാളുടെ ഒറിജിനൽ അക്കൗണ്ടിൽ നിന്ന് എല്ലാ പോസ്റ്റിനും കമന്റ് ചെയ്യും. എന്റെ അടുത്ത് വന്നപ്പോൾ സ്ക്രീൻഷോട്ട് കാണിച്ച് ഇത് നിങ്ങൾ ആണോ എന്ന് ചോദിച്ചു. അതെ എന്നായിരുന്നു മറുപടി നൽകിയത്. ഫേസ്ബുക്കിൽ പോസ്റ്റ് ഇടുന്നവർക്ക് മാസം ആയിരം രൂപ വെച്ച് കിട്ടുമെന്നാണ് എന്നോട് അവൻ പറഞ്ഞത്. ഞാൻ കാരണം ജോലി ഇല്ലാത്ത ഒരാൾക്ക് ഒരു നേരം വീട്ടിലേക്ക് പച്ചക്കറി വാങ്ങാൻ പൈസ കിട്ടുന്നുണ്ടെങ്കിൽ നല്ലതല്ലേ. എന്നെ ചീത്ത വിളിച്ച് മറ്റൊരാൾക്ക് ഉപകാരം ഉണ്ടാകുന്നുണ്ടെങ്കിൽ സന്തോഷം മാത്രമാണ്. അദ്ദേഹം എന്നോട് പറയാൻ വന്ന കഥ കുറച്ച് കുഴപ്പം ആയിരുന്നു. അതുകൊണ്ട് ഞാൻ ചെയ്തില്ല. അവനോട് ഞാൻ പറഞ്ഞു എന്നെ കുറിച്ച് മോശം പോസ്റ്റ് ഇട്ടത് കൊണ്ടല്ല പടം ചെയ്യാത്തത് എന്ന്,’ ചന്തു സലിംകുമാർ പറഞ്ഞു.

അതേസമയം ചന്തുവിന്റെ തുറന്നു പറച്ചിലിന് പിന്നാലെ താരത്തിന്റെ ആരാധകരിൽ നിന്നും വലിയ പ്രശംസയാണ് കമെന്റുകളായി എത്തുന്നത്. അതേസമയം ലോക ആണ് ചന്തുവിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം.

Leave a Reply