Spread the love

തന്റെ അപ്പയെ അനുകരിക്കുന്നത് നിർത്തരുതെന്ന് നടൻ കോട്ടയം നസീറിനോട് അഭ്യർത്ഥിച്ച് അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ മകനും പുതുപ്പള്ളി എംഎൽഎയുമായ ചാണ്ടി ഉമ്മൻ. താൻ ഇനി ഒരിക്കലും ഉമ്മൻചാണ്ടിയെ അനുകരിക്കില്ലെന്ന് മുൻപ് കോട്ടയം നസീർ വ്യക്തമാക്കിയിരുന്നു. ഇതിൽ പ്രതികരിച്ചാണ് ചാണ്ടി ഉമ്മൻ ഇക്കാര്യം പറഞ്ഞത്.

തന്റെ അപ്പയെ മനോഹരമായി അനുകരിക്കുന്ന കലാകാരനാണ് കോട്ടയം നസീർ. അദ്ദേഹം കുറച്ചു കാലം മുൻപ് നടത്തിയ ഒരു പ്രസ്താവനയാണ് ഇപ്പോൾ എന്റെ ശ്രദ്ധയിൽ വരുന്നത്. താൻ ഇനി മുതൽ ഉമ്മൻചാണ്ടിയെ അനുകരിക്കില്ലെന്ന് ആയിരുന്നു പ്രസ്തുത പ്രസ്താവന. ഈ പ്രസ്താവനയ്ക്കുശേഷം ഇപ്പോഴാണ് താരത്തെ കാണുന്നതെന്നും അദ്ദേഹത്തിന്റെ അനുകരണം മനോഹരമാണെന്നും പറഞ്ഞ ചാണ്ടി ഉമ്മൻ ഇനിയും അപ്പയെ അനുകരിക്കണം എന്നുള്ളത് തന്റെ അഭ്യർത്ഥനയാണെന്നും ആളുകളുടെ മനസ്സിൽഇന്നും ജീവിക്കുന്ന ആളാണ് തന്റെ അപ്പ എന്നും അതുകൊണ്ട് തന്നെ അദ്ദേഹത്തെ അനുകരിക്കുന്നത് കാണുന്നത് വളരെയധികം സന്തോഷമാണെന്നും വ്യക്തമാക്കി. കോട്ടയം നസീറിനെ ചേർത്തുനിർത്തിയായിരുന്നു എംഎൽഎയുടെ വാക്കുകൾ.

ഉബൈനി സംവിധാനം ചെയ്യുന്ന ശുക്രൻ എന്ന ചിത്രത്തിന്‍റെ ആരംഭ ചടങ്ങിലായിരുന്നു സംഭവം.   നീണ്ട കരഘോഷത്തോടെ യാണ് ചാങ്ങി ഉമ്മന്‍റെ ഈ അഭ്യർത്ഥനയെ തിങ്ങിക്കൂടിയവർ സ്വാഗതം ചെയ്തത്. തങ്ങളുടെ നാട്ടിൽ ചിത്രീകരണത്തിനെത്തിയ അണിയറ പ്രവർത്തകർക്ക് ഏറെ വിജയാശംസകൾ നേർന്നാണ് നേതാക്കൾ മടങ്ങിയത്.

ഒരേ ലക്ഷ്യം നിറവേറ്റാൻ രണ്ടു സുഹൃത്തുക്കള്‍ നടത്തുന്ന ശ്രമങ്ങളുടെ രസാകരമായ ചലച്ചിത്രാവിഷ്ക്കാരണമാണ് ഈ ചിത്രം. ആരാണ് ലക്ഷ്യം നേടുക എന്നതാണ് ഈ ചിത്രം നൽകുന്ന ഉത്തരം.ബിബിൻ ജോർജും ചന്തുനാഥുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റൊമാന്‍റിക് കോമഡി ത്രില്ലറിലാണ് ഈ ചിത്രത്തിൻ്റെ അവതരണം.ഷൈൻ ടോം ചാക്കോയും, ലാലു അലക്സും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ആദ്യപ്രഭയാണ് നായിക.  അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂർ,.ബിനു തൃക്കാക്കര , അജയ് വാസുദേവ്, മധു പുന്നപ്ര, കലാഭവൻ റഹ്മാൻ,ഷാജി.കെ. ജോർജ്, ജീമോൻ ജോർജ്, ഷിജു കെ. ടോം, സഞ്ജു നെടുംകുന്നേൽ, ദിലീപ് റഹ്മാൻ,ഷാജു ഏബ്രഹാം,തുഷാര പിള്ള, സ്മിനു സിജോ, ദിവ്യാ എം. നായർ, ലേഖാ നായർ, ജയ,ബേബി ഇശൽ, മാസ്റ്റർ നവനീത്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു

രചന- രാഹുൽ കല്യാൺ. ഗാനങ്ങൾ – വയലാർ ശരത്ചന്ദ്ര വർമ്മ രാജീവ് ആലുങ്കൽ  സംഗീതം -സ്റ്റിൽജു അർജുൻ. ഛായാഗ്രഹണം – മെൽവിൻ കുരിശിങ്കൽ കലാസംവിധാനം – അസീസ് കരുവാരക്കുണ്ട്. മേക്കപ്പ്- സിജേഷ് കൊണ്ടോട്ടി. കോസ്റ്റും – ഡിസൈൻ – ബ്യൂസി ബേബി ജോൺ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ബോബി സത്യശീലൻ. പ്രൊജക്റ്റ് ഡിസൈൻ- അനുക്കുട്ടൻ ഏറ്റുമാന്നൂർ. പ്രൊഡക്ഷൻ മാനേജർ – അനീഷ് തിരുവഞ്ചൂർ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ജസ്റ്റിൻ കൊല്ലം.  പ്രൊഡക്ഷൻ കൺട്രോളർ – ദിലീപ് ചാമക്കാല’ കോട്ടയം, ഏറ്റുമാന്നൂർ,കിടങ്ങൂർ, തിരുവഞ്ചൂർ ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും. വാഴൂർ ജോസ്. ഫോട്ടോ – വിഷ്ണു ആമി.

Leave a Reply