തൃശ്ശൂർ∙ പുതുപ്പള്ളിയിലെ ബിജെപി വോട്ടുകൾ യുഡിഎഫ് വാങ്ങിയോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കൗണ്ടിങ്ങിൽ മാത്രമേ ഇതു വ്യക്തമാകു എന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
‘‘ബിജെപി വോട്ട് വാങ്ങാതെ ചാണ്ടി ഉമ്മൻ ജയിക്കില്ല. ബിജെപി വോട്ട് യുഡിഎഫ് വാങ്ങിയില്ലെങ്കിൽ ഞങ്ങൾ ജയിക്കും. ആര് ജയിച്ചാലും വലിയ ഭൂരിപക്ഷമുണ്ടാവില്ലെന്നും എം.വി.ഗോവിന്ദൻ വിശദീകരിച്ചു.
പുതുപ്പള്ളയിലെ വിധി സർക്കാരിന്റെ ആണിക്കല്ലിളക്കുന്നതാകുമെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയോടും എം.വി.ഗോവിന്ദൻ പ്രതികരിച്ചു. ഈ വിധിയോടു കൂടി ആണിക്കല്ല് ഉറയ്ക്കുമെന്നായിരുന്നു എം.വി.ഗോവിന്ദന്റെ പ്രതികരണം.