കൊച്ചി: 13,14 തീയതികളില്‍ കൊച്ചി മെട്രോയുടെ സമയത്തില്‍ മാറ്റം. വിവിധ യുപിഎസ്‌സി പരീക്ഷകള്‍ നടക്കുന്നതിനെ തുടര്‍ന്നാണ് ഇത്. ശനിയാഴ്ച രാവിലെ പതിവ് പോലെ ആറ് മണിക്ക് തന്നെ സര്‍വീസ് ആരംഭിക്കും. 15 മിനിറ്റ് ആയിരിക്കും ഇടവേള. ഞായറാഴ്ച രാവിലെ ഏഴ് മണിക്ക് സര്‍വീസ് ആരംഭിക്കും. 15 മിനിറ്റ് ആയിരിക്കും ഞായറാഴ്ചയും ഇടവേള. ഞായറാഴ്ച സാധാരണ എട്ട് മണിക്കാണ് സര്‍വീസ് ആരംഭിക്കാറ്.