
തിരുവനന്തപുരം: ഒക്ടോബർ മാസം ഒന്നുമുതൽ കെഎസ്ആർടിസി ബസ് ടിക്കറ്റ് നിരക്ക് കുറയ്ക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
ബസ്ചാർജ് കൂട്ടണമെന്ന് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷന്റെ ശുപാർശ സർക്കാർ ചർച്ച ചെയ്യും. കോവിടിന് മുൻപുള്ള നിരക്കിലേക്കാവും മാറ്റുക. സൈക്കിളും ഇലക്ട്രിക് സ്കൂട്ടറുകളും ലോ ഫ്‌ളോർ–വോൾവോ ബസുകളിൽ കൊണ്ടുപോകുന്നതിനുള്ള നിരക്ക് പ്രഘ്യപിക്കുമെന്നും മന്ത്രി പറഞ്ഞു.