മേയ് 19 മുതൽ പുതുക്കിയ ടൈംടേബിൾ അനുസരിച്ച് വന്ദേഭാരത് സർവീസ് നടത്തും.
കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ സ്റ്റേഷനുകളിലെ സമയത്തിലാണ് മാറ്റംവരുത്തിയത്.
തിരുവനന്തപുരത്ത് നിന്ന് രാവിലെ 5.20ന് പുറപ്പെടുന്ന വന്ദേഭാരത് കൊല്ലത്തെത്തുന്നത് രാവിലെ 6.08നായിരിക്കും. കോട്ടയം– 7.24, എറണാകുളം 8.25, തൃശൂർ– 9.30 എന്നിങ്ങനെയാണ് സമയക്രമം. മടക്കയാത്രയിൽ തൃശൂർ– 18.10, എറണാകുളം– 19.17, കോട്ടയം–20.10, കൊല്ലം 21.30 എന്നീ രീതിയിലായിരിക്കും സമയം.