Spread the love
‘സ്കൂൾ സമയമാറ്റം മതവിദ്യാഭ്യാസം ഇല്ലാതാക്കും’; എതിർപ്പുമായി മുസ്ലീം ലീഗ്

സ്കൂളുകളുടെ സമയമാറ്റം മതവിദ്യാഭ്യാസം ഇല്ലാതാക്കുമെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. സ്കൂൾ പഠന സമയക്രമത്തിൽ ഉൾപ്പടെ മാറ്റത്തിന് ശുപാർശ ചെയ്യുന്ന ഖാദർ കമ്മിറ്റിയുടെ രണ്ടാം റിപ്പോട്ട് നേരത്തെ സര്‍ക്കാരിന് സമർപ്പിച്ചിരുന്നു. സ്കൂളുകളുടെ പ്രവർത്തനസമയം സമയം രാവിലെ 8 മുതൽ 1 മണി വരെ ആക്കണമെന്നാണ് ഖാദർ കമ്മിറ്റിയുടെ ശുപാർശ. പഠനത്തിന് ഏറ്റവും അനുയോജ്യമായ സമയം രാവിലെയാണെന്നും അതിന് ശേഷമുള്ള സമയം കായിക പഠനം അടക്കമുള്ള മറ്റുളള കാര്യങ്ങൾക്ക് മാറ്റിവെക്കാമെന്നും റിപ്പോർട്ടിലുണ്ട്.
സ്കൂൾ സമയ മാറ്റ നീക്കത്തിനെതിരെ കടുത്ത പ്രതിഷേധവുമായി സമസ്ത രംഗത്ത് വന്നിരുന്നു.കേരള വിദ്യാഭ്യാസ ചട്ടം അനുസരിച്ച് സ്കൂളുകൾ രാവിലെ പത്ത് മണി മുതലാണ് പ്രവർത്തിച്ച് തുടങ്ങുന്നത്. വർഷങ്ങളായി തുടരുന്ന സമയത്തിൽ മാറ്റം വരുത്തേണ്ട സാഹചര്യം നിലവിലില്ല. 2007ലെ പാഠ്യപദ്ധതി ചട്ടക്കൂടിലെ സ്കൂൾ സമയ മാറ്റം ശക്തമായ എതിർപ്പ് കാരണം പിൻവലിച്ചതാണ്. വീണ്ടും സമയം മാറ്റാനുള്ള നിർദേശം അംഗീകരിക്കാനാകില്ലെന്നും, സ്കൂൾ സമയം എട്ടാക്കി മാറ്റുന്നത് കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ മദ്രസാ പഠനത്തെ ബാധിക്കും. അതിനാൽ റിപ്പോർട്ട് തള്ളിക്കളയണമെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും, ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാറും സർക്കാറിനോട് ആവശ്യപ്പെട്ടു.

Leave a Reply