Spread the love

ബാങ്കിംഗ് ഇടപാടുകളിലെ മാറ്റങ്ങള്‍ നാളെ മുതല്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതാ

ജൂലൈ ഒന്നു മുതല്‍ നിരവധി സാമ്പത്തിക മാറ്റങ്ങളാണ് ബാങ്കിംഗ് മേഖലയില്‍ പ്രാബല്യത്തില്‍ വരുന്നത്. ഉപഭോക്താക്കളെ നേരിട്ട് ബാധിക്കുന്നതാണ് മാറ്റങ്ങള്‍. ബാങ്കിംഗ് രംഗത്തു നാളെ മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുത്തന്‍ സാമ്പത്തിക മാറ്റങ്ങള്‍ നോക്കാം.

എസ്.ബി.ഐ ഉപഭോക്താക്കള്‍ക്ക് മാസത്തില്‍ നാല് തവണ മാത്രം സൗജന്യ എ.ടി.എം ഉപയോഗം. പിന്നീടുള്ള ഓരോ ഇടപാടിനും 15 രൂപയും ജി.എസ്.ടിയും ബാധകം.

എസ്.ബി.ഐ അക്കൊണ്ട് ഉടമകള്‍ക്ക് സാമ്പത്തിക വര്‍ഷത്തില്‍ 10 ചെക്ക്‌ലീഫ് മാത്രമായിരിക്കും സൗജന്യം. കൂടുതല്‍ ചെക്ക്‌ലീഫ് വേണമെങ്കില്‍ അതിന് പണം ഈടാക്കും.

കഴിഞ്ഞ രണ്ടു വര്‍ഷത്തെ ആദ്യ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്തവരില്‍ നിന്ന് ഇരട്ടി ടി.ഡി.എസ് ഈടാക്കും. പ്രതിവര്‍ഷം 50,000 രൂപക്ക് മുകളില്‍ ടി.ഡി.എസ് നല്‍കിയിട്ടും റിട്ടോണുകള്‍ സമര്‍പ്പിക്കാവര്‍ക്കാണ് ഇത് ബാധകമാവുക.

കാനറാ ബാങ്കില്‍ ലയിച്ച സിന്‍ഡിക്കേറ്റ് ബാങ്ക് ബ്രാഞ്ചുകളുടെ ഐ.എഫ്.എസ്.സി കോഡുകള്‍ മാറ്റും. പുതിയ കോഡുകള്‍ വ്യാഴാഴ്ച മുതല്‍. കോര്‍പറേഷന്‍ ബാങ്ക്്, ആന്ധ്രാ ബാങ്ക് ചെക്ക്ബുക്കുകളുടെ കാലാവധി അവസാനിച്ചു. ഇടപാടുകാര്‍ ഇനിമുതല്‍ ഉപയോഗിക്കേണ്ടത് യൂണിയൻ ബാങ്കിന്റെ ചെക്ക് ബുക്ക്‌.

Leave a Reply