സംസ്ഥാനത്ത് റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം ഇനി വൈകുന്നേരം ആറര വരെ
സംസ്ഥാനത്ത് റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി. വ്യാഴാ്ച മുതല്‍ റേഷന്‍ കടകള്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കും. രാവിലെ എട്ടര മുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈകുന്നേരം മൂന്നര മുതല്‍ ആറരവരെയുമായിരിക്കും പ്രവര്‍ത്തിക്കുക. നിലവില്‍ രാവിലെ എട്ടരമുതല്‍ ഉച്ചയ്ക്ക് രണ്ടര വരെയായിരുന്നു പ്രവര്‍ത്തനസമയം. ക്രിട്ടിക്കൽ കണ്ടയ്ൻമെന്റ് സോണുകളിൽ നിലവിലെ സമയം തുടരും.