ന്യൂഡൽഹി : എടിഎമ്മിൽ നിന്ന് പണം പിൻവിലക്കുന്നതിന് ഈടാക്കുന്ന നിരക്കുകൾ കുത്തനെ ഉയരാൻ പോകുന്നു. ജനുവരി മുതലാണ് പുതുക്കിയ നിരക്കുകൾ ഉണ്ടാവുക. ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ ഉയോഗിച്ച് നടത്താൻ ആകുന്ന സൗജന്യ ഇടപാടുകളുടെ പരിധി കഴിഞ്ഞാൽ ആണ് അധിക തുക ഈടാക്കുക.
നിലവിൽ, പ്രതിമാസ സൗജന്യ പരിധി കഴിഞ്ഞാൽ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ ഒരു ഇടപാടിന് 20 രൂപ എന്ന നിരക്കിൽ ഓരോ ഉപഭോക്താവും നൽകുന്നുണ്ട്. പുതിയ വിജ്ഞാപനമനുസരിച്ച് ഓരോ മാസവും ഒരു അധിക ഇടപാടിന് 1 രൂപ വീതം നിരക്ക് വർധിപ്പിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. അതിനാൽ ഇനി മുതൽ സൗജന്യ പരിധിയ്ക്ക് ശേഷമുള്ള ഓരോ ഇടപാടിനും 21 രൂപ വീതം നൽകണം