Spread the love

ദുൽഖർ സൽമാന്റെ നിർമാണത്തിൽ ഡൊമിനിക് അരുൺ സംവിധാനം ചെയ്ത കല്യാണി പ്രിയ ദർശൻ മുഖ്യ വേഷത്തിലെത്തിയ ‘ലോക’ ബോക്സ് ഓഫീസിൽ വിപ്ലവം തീർത്ത് മുന്നോട്ട് കുതിക്കുകയാണ്. റിലീസ് ചെയ്ത് 7 ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച ചിത്രം 200 കോടി കലക്ഷൻ നേടി വിജയ കുതിപ്പ് തുടരുകയാണ്. തെന്നിന്ത്യയിൽ തന്നെ നായികാ പ്രാധാന്യമുള്ള ഒരു ചിത്രം നേടുന്ന അത്ഭുത കരമായ പ്രേക്ഷക പ്രതികരണത്തിനൊപ്പം ആഗോളതലത്തിലും ലോകയ്ക്ക് സ്വീകാര്യത ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ തന്റെ ആദ്യ ചിത്രം ഏൽപ്പിച്ച പരാജയത്തെ കുറിച്ചും ദുൽഖർ എങ്ങനെ നിർമ്മാതാവായി ലോകയുടെ ഭാഗമായെന്നും വിശദീകരിക്കുകയാണ് സംവിധായകൻ ഡൊമിനിക് അരുൺ ഇപ്പോൾ

ടോവിനോയും ‘ലോക’യുടെ തിരക്കഥാകൃത്തായ ശാന്തി ബാലചന്ദ്രനും മുഖ്യ വേഷത്തിലെത്തിയ തരംഗമായിരുന്നു ഡൊമിനിക് അരുണിന്റെ ആദ്യ സംവിധാന സംരംഭം. എന്നാൽ ഇത് പരാജയപ്പെട്ടെങ്കിലും ‘ലോക’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ തിരിച്ചുവരാൻ ഡൊമിനികിന് കഴിഞ്ഞുവെന്ന് എളുപ്പം പറഞ്ഞു പോകാൻ കഴിയില്ല. വീഴ്ചകളിൽ തളരാതെ വീണ്ടും പറക്കാൻ സംവിധായകന് 8 വർഷത്തെ കഠിനാധ്വാനവും ശ്രമങ്ങളുമെടുത്തു. തരംഗത്തിന് ശേഷം മറ്റൊരു ചിത്രം ആരംഭിക്കാനൊരുങ്ങിയെങ്കിലും കോവിഡ് വില്ലനായെത്തിയെന്നും താരം പറയുന്നു. 3 വർഷങ്ങൾക്കു മുൻപാണ് ലോകയുടെ ചർച്ചകൾ തുടങ്ങുന്നതെന്നും ആളുകൾ ചിത്രം എങ്ങനെ സിനിമയെ ഏറ്റെടുക്കും എന്ന ആശങ്കയുണ്ടായിരുന്നുവെന്നും എന്നാൽ പ്രതീക്ഷിച്ചതിലും വലിയ റെസ്പോൺസ് ആണ് ലഭിക്കുന്നതെന്നും ഡൊമിനിക് അരുൺ പറയുന്നു.

അതേസമയം ദുൽഖറിന്റെ ചിത്രത്തിലേക്കുള്ള വരവിനെ കുറിച്ചും താരം സംസാരിക്കുന്നുണ്ട്.പല നിർമാതാക്കളുമായും ലോകയുടെ തിരക്കഥ ചർച്ച ചെയ്തിരുന്നു. ആരും നോ പറഞ്ഞില്ല. എന്നാൽ സ്ത്രീകേന്ദ്രീകൃത സിനിമ എന്നതും സിനിമയ്ക്ക് ആവശ്യമായി വരുന്ന വലിയ മുടക്കുമുതലും പലരിലും സംശയം ഉണ്ടാക്കി. ഛായാഗ്രാഹകൻ നിമിഷ് രവിയാണ് ദുൽഖർ സൽമാനോട് ഇങ്ങനെ ഒരു ഐഡിയ ഉണ്ടെന്ന് ആദ്യം പറയുന്നത്. ഫുൾ സ്ക്രിപ്റ്റുമായാണ് അദ്ദേഹത്തെ കാണാൻ പോയത്. കഥ കേട്ടപ്പോൾ തന്നെ ദുൽഖർ ഓൺ ബോർഡായി. സിനിമയെ എങ്ങനെയാണു വളർത്താൻ ഉദ്ദേശിക്കുന്നതെന്ന കൃത്യമായ ബോധ്യം ദുൽഖറിന് കിട്ടി. അദ്ദേഹം ഇല്ലായിരുന്നെങ്കിൽ ഈ സിനിമ സംഭവിക്കുമായിരുന്നോ എന്നു സംശയമാണ്.

അതേസമയം ടൊവിനോയുടെ ചാത്തൻ തന്നെയായിരിക്കും അടുത്ത സിനിമയിലെ പ്രധാന കഥാപാത്രമെന്നും ആ സിനിമയുടെ പ്രാരംഭ ഘട്ടത്തിലേക്ക് കടന്നിട്ടുണ്ടെന്നും ചിത്ര ഉടൻ തന്നെ പ്രതീക്ഷിക്കാമെന്നും താരം പറയുന്നു.

Leave a Reply