പ്രശസ്ത ചെണ്ട വിദ്വാൻ കലാമണ്ഡലം ബാലസുന്ദരൻ അന്തരിച്ചു. ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് തൃശൂർ വെള്ളിനേഴിയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. കലാമണ്ഡലം ചെണ്ട വിഭാഗത്തിലെ മുൻ മേധാവിയായിരുന്നു. സംസ്കാരം നാളെ നടക്കും. ഭൗതികശരീരം രാവിലെ 10 മണിയോടുകൂടിയാണ് വീട്ടിൽനിന്നും തിരുവില്വാമല ഐവർ മഠത്തിലേക്ക് കൊണ്ടുപോകുക.