തിരുവനന്തപുരം∙ കോൺഗ്രസ് പ്രവർത്തക സമിതിയിൽ രമേശ് ചെന്നിത്തലയ്ക്ക് അർഹതപ്പെട്ട സ്ഥാനം കിട്ടിയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. പൂർണമായും അർഹതപ്പെട്ട സ്ഥാനം കിട്ടി എന്ന് പറയില്ല. ശശി തരൂർ പരിഗണിക്കേണ്ട ആള്‍ തന്നെയാണ്. അതിൽ പരാതിയില്ല. താൻ നിര്‍ദേശിച്ച പേരുകൾ പട്ടികയിലുണ്ടെന്നും കെ. സുധാകരൻ പറഞ്ഞു. കോൺഗ്രസ് പ്രവര്‍ത്തക സമിതി പട്ടികയിൽ രമേശ് ചെന്നിത്തലയ്ക്ക് അതൃപ്തിയില്ല. അദ്ദേഹം ഇപ്പോൾ തൃപ്തനാണ്. കൂടുതൽ സ്ഥാനങ്ങൾ ലഭിക്കാൻ സാധ്യതയുണ്ടെന്നും കെ. സുധാകരൻ കൂട്ടിച്ചേർത്തു.
അതേസമയം പുതുപ്പള്ളി തിരഞ്ഞെടുപ്പാണ് തന്റെ മുൻപിൽ ഇപ്പോഴുള്ള മുഖ്യ അജണ്ട എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. മറ്റൊരു വിഷയവും തന്റെ മുൻപില്‍ ഇല്ലെന്നും ചെന്നിത്തല പറഞ്ഞു. മറ്റുകാര്യങ്ങൾ സംബന്ധിച്ച് ആറാം തീയതിക്കു ശേഷം പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.