Spread the love

ചേർത്തല : ചേർത്തല റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന ആവശ്യം ശക്തം. ട്രെയിൻ യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ റെയിൽവേ അധികൃതരുടെ ഭാഗത്തുനിന്നും നടപടിയുണ്ടാകുന്നില്ല. സ്റ്റേഷൻ ഓഫിസിനു മുന്നിൽ ഇരുവശങ്ങളിലുമായി 100 മീറ്ററോളം മാത്രമാണ് മേൽക്കൂരയുള്ളത്. വെയിലും മഴയും കൊണ്ടാണ് യാത്രക്കാർ ട്രെയിനുകളിൽ കയറിപ്പറ്റുന്നത്.

സ്ത്രീകളും കുട്ടികളുമാണ് ഏറെ ബുദ്ധിമുട്ട് നേരിടുന്നത്. രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് കടക്കുന്നതിനു വടക്കുഭാഗത്തായുള്ള മേൽപാലത്തിലൂടെ ഏറെ പ്രയാസപ്പെട്ടാണ് യാത്രക്കാർ പോകുന്നത്. സ്റ്റേഷനിൽ ഒരുക്കിയിരിക്കുന്ന ഇരിപ്പിടങ്ങളും തുരുമ്പെടത്തു. ഇത് മാറ്റിസ്ഥാപിക്കുന്നതിനും റെയിൽവേ അധികൃതരുടെ ഭാഗത്തുനിന്നും ആവശ്യമായ നടപടിയുണ്ടാകുന്നില്ലെന്ന ആരോപണവും ശക്തമാണ്. ഒരുഭാഗത്ത് കാടുപിടിച്ചു കിടക്കുന്നതിനാൽ സാമൂഹിക വിരുദ്ധരുടെ ശല്യവും രൂക്ഷമാണ്.

Leave a Reply