മഞ്ഞുമ്മല്‍ ബോയ്സ്, ജാൻ എ മൻ തുടങ്ങിയ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ സ്വകാര്യ അഹങ്കാരമായി മാറിയ സംവിധായകൻ ആണ് ചിദംബരം. അടുത്ത ചിത്രം എപ്പോൾ എന്ന് ചിദംബരത്തോട് നിരന്തരം പ്രേക്ഷകർ ചോദിക്കുന്നതിനിടെ ഇത് ഹിന്ദിയിലാണെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ഇത്തരം വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് ചിദംബരം. പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണെന്നും ഇത് ഒരു ഹിന്ദി ചിത്രമാണെന്നും ചിത്രത്തിന്റെ എഴുത്തും താന്‍ തന്നെയാണ് നിര്‍വഹിക്കുന്നതെന്നുമാണ് ചിദംബരം വ്യക്തമാക്കിയത്.
‘എന്റെ ഹിന്ദി സിനിമ ഡിവലപ്‌മെന്റ് സ്റ്റേജിലാണ്. കാസ്റ്റിങ്ങും ഷൂട്ടിന്റെ ഡേറ്റുമെല്ലാം ആലോചിക്കുന്നതേയുള്ളു. മുംബൈ പശ്ചാത്തലമായ ഗ്യാങ്സ്റ്റര്‍ ഡ്രാമ ആണിത്. ഞാന്‍ തന്നെയാണ് എഴുതുന്നത്. ഡയലോഗുകള്‍ ഹിന്ദിയിലേക്ക് എഴുതാന്‍ ഒരാള്‍ കൂടിയുണ്ട്. ഫാന്റം സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മിക്കുന്നത്,’ എന്നുമാണ് ചിദംബരം പറഞ്ഞത്.