ഈ വര്‍ഷം ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.5 ലക്ഷം വീടുകള്‍ നല്‍കുമെന്നദ്ദേഹം പറഞ്ഞു.
സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വലിയ പ്രതിസന്ധികളെ കേരളം ഒറ്റക്കെട്ടായാണ് അതിജീവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒരു ഘട്ടത്തിലും നമ്മള്‍ പിറകിലേക്ക് പോയില്ല. പലരൂപത്തില്‍ സര്‍ക്കാറിന് പ്രതിസന്ധികള്‍ നേരിടേണ്ടി വന്നെങ്കിലും അതെല്ലാം മറികടന്നു മുന്നോട്ടുപോയി. നിശ്ചയിച്ച പദ്ധതികളെല്ലാം നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ ഭേദഗതിയില്‍ സര്‍ക്കാറിന് വ്യക്തമായ നിലപാടുണ്ട്. ഇനിയും അത് തുടരും. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് വര്‍ഗീയത പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കുന്ന സര്‍വേയാണ് ഇപ്പോള്‍ രാജ്യത്തെ പല ആരാധനാലയങ്ങളിലും നടക്കുന്നത്. എന്നാല്‍ കേരളത്തില്‍ ജനങ്ങള്‍ക്ക് അനുകൂലമായ സര്‍വേയാണ് നടക്കുന്നത്. പരമദരിദ്രരെ കണ്ടെത്താനാണ് കേരളത്തില്‍ സര്‍വേ നടക്കുന്നത്. വലതുപക്ഷ ശക്തികള്‍ക്ക് ബദലാണ് കേരള സര്‍ക്കാറെന്നും അദ്ദേഹം പറഞ്ഞു.